Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohan Kunnummal

ആ​ദ്യ കി​രീ​ടം ല​ക്ഷ്യ​മി​ട്ട് കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർ​സ്; രോ​ഹ​ൻ കു​ന്നു​മ്മ​ൽ ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ മൂ​ന്നാം സീ​സ​ണി​ന് അ​ര​ങ്ങു​ണ​രു​മ്പോ​ൾ ആ​ദ്യ കി​രീ​ട​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ​ട​യൊ​രു​ക്ക​ത്തി​ലാ​ണ് കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർ​സ്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടീം ​ആ​ദ്യ സീ​സ​ണി​ൽ ഫൈ​ന​ലി​ലും ര​ണ്ടാം സീ​സ​ണി​ൽ സെ​മി ഫൈ​ന​ലി​ലു​മാ​ണ് പു​റ​ത്താ​യ​ത്. കി​രീ​ടം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​വ​ണ കാ​ലി​ക്ക​റ്റ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

രോ​ഹ​ൻ കു​ന്നു​മ്മ​ൽ, സ​ൽ​മാ​ൻ നി​സാ​ർ, അ​ഖി​ൽ സ്ക​റി​യ എ​ന്നി​വ​ർ ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ലെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും ഗ്ലോ​ബ് സ്റ്റാ​ർ​സി​നൊ​പ്പ​മു​ണ്ട്.  ബാ​റ്റ് കൊ​ണ്ടും പ​ന്ത് കൊ​ണ്ടും മ​ത്സ​ര​ത്തി​ന്‍റെ ഗ​തി മാ​റ്റാ​ൻ പോ​ന്ന മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​ണ് അ​ഖി​ൽ സ്ക​റി​യ​യും അ​ബ്ദു​ൾ ബാ​സി​തും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ര​മാ​ണ് അ​ഖി​ൽ സ്ക​റി​യ.

ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന അ​ബ്ദു​ൾ ബാ​സി​ത് ട്രി​വാ​ൺ​ഡ്രം റോ​യ​ൽ​സി​ൽ നി​ന്നാ​ണ് കാ​ലി​ക്ക​റ്റി​ലെ​ത്തു​ന്ന​ത്. വി​ക്ക​റ്റ് വേ​ട്ട​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള അ​ഖി​ൽ സ്ക​റി​യ​യും, വേ​ഗം കൊ​ണ്ട് ബാ​റ്റ​ർ​മാ​രെ വി​റ​പ്പി​ക്കു​ന്ന അ​ഖി​ൻ സ​ത്താ​ർ, ഇ​ബ്നു​ൽ അ​ഫ്താ​ബ് എ​ന്നി​വ​രും ടീ​മി​ന്‍റെ പ്ര​ധാ​ന ആ​യു​ധ​ങ്ങ​ളാ​ണ്. 

ഒ​പ്പം വി​ഘ്നേ​ഷ് പു​ത്തൂ​ർ, ഹ​രി​കൃ​ഷ്ണ​ൻ, അ​ഫ്രാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്പി​ൻ സ​ഖ്യം കൂ​ടി ചേ​രു​മ്പോ​ൾ ബൗ​ളി​ങ് ലൈ​ന​പ്പ് കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. ബി​ജു​മോ​നാ​ണ് ഇ​ത്ത​വ​ണ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ. 

ടീം ​അം​ഗ​ങ്ങ​ൾ: രോ​ഹ​ൻ കു​ന്നു​മ്മ​ൽ (ക്യാ​പ്റ്റ​ൻ), സ​ൽ​മാ​ൻ നി​സാ​ർ,  അ​ഖി​ൽ സ്ക​റി​യ, വി​ഘ്നേ​ഷ് പു​ത്തൂ​ർ, വ​രു​ൺ ന​യ​നാ​ർ, അ​ഖി​ൻ സ​ത്താ​ർ, അ​ബ്ദു​ൾ ബാ​സി​ത്, എം.​യു.​ഹ​രി​കൃ​ഷ്ണ​ൻ, അ​ശ്വി​ൻ ആ​ന​ന്ദ്, മു​ഹ​മ്മ​ദ് കൈ​ഫ്,  കെ.​എ​സ്.​അ​ര​വി​ന്ദ്, കൃ​ഷ്ണ​ദേ​വ​ൻ, എ​ൻ.​അ​ഫ്രാ​ദ് , ഇ​ബ്നു​ൽ അ​ഫ്താ​ബ്, റ​ഹാ​ൻ റ​ഹീം, ആ​തി​ഫ് ബി​ൻ അ​ഷ്റ​ഫ്.

Sports

ര​ഞ്ജി ട്രോ​ഫി; രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സൗ​രാ​ഷ്ട്ര​യെ എ​റി​ഞ്ഞി​ട്ട് കേ​ര​ളം. സൗ​രാ​ഷ്ട്ര ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ 160 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​യു​ന്ന കേ​ര​ളം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 82 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

58 പ​ന്തി​ല്‍ 59 റ​ണ്‍​സു​മാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ലും ര​ണ്ട് റ​ണ്‍​സോ​ടെ അ​ഹ​മ്മ​ദ് ഇ​മ്രാ​നു​മാ​ണ് ക്രീ​സി​ല്‍. 18 റ​ണ്‍​സെ​ടു​ത്ത എ.​കെ.​ആ​ക​ര്‍​ഷി​ന്‍റെ​യും ഒ​രു റ​ണ്ണെ​ടു​ത്ത സ​ച്ചി​ന്‍ ബേ​ബി​യു​ടെ​യും വി​ക്ക​റ്റു​ക​ളാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ സൗ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നൊ​പ്പ​മെ​ത്താ​ന്‍ കേ​ര​ള​ത്തി​ന് ഇ​നി 78 റ​ണ്‍​സ് കൂ​ടി വേ​ണം. കേ​ര​ള​ത്തി​നാ​യി എം.​ഡി.​നീ​ധീ​ഷ് ആ​റും ബാ​ബാ അ​പ​രാ​ജി​ത് മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.

84 റ​ണ്‍​സെ​ടു​ത്ത ജേ ​ഗോ​ഹി​ലാ​ണ് സൗ​രാ​ഷ്ട്ര​യു​ടെ ടോ​പ് സ്കോ​റ​ര്‍. മൂ​ന്ന് ക​ളി​ക​ളി​യി​ൽ നി​ന്ന് ര​ണ്ട് സ​മ​നി​ല​യും ഒ​രു ഇ​ന്നിം​ഗ്സ് തോ​ല്‍​വി​യും വ​ഴ​ങ്ങി​യ കേ​ര​ള​ത്തി​ന് സൗ​രാ​ഷ്ട്ര​ക്കെ​തി​രെ മി​ക​ച്ച വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.

Latest News

Corehub Up